തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കുള്ള ഈ വർഷത്തെ അരിവിതരണം ആരംഭിച്ചു. സംസ്ഥാനത്തെ 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരിയാണ് വിതരണം ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് അരി നൽകുന്നത്.
സപ്ളൈക്കോയിൽ നിന്ന് അരി സ്ക്കൂളുകളിൽ നേരിട്ട് എത്തിച്ചാണ് വിതരണം.
സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്കാരം
തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള...







