പ്രധാന വാർത്തകൾ
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

അപേക്ഷാ സമയം അവസാനിക്കുന്നു: വിദ്യാർത്ഥികൾ അറിയേണ്ട പ്രധാന തീയതികൾ 

Mar 31, 2025 at 6:21 am

Follow us on

തിരുവനന്തപുരം: നാലുവർഷ ബിഎഡ് മുതൽ സ്പെയ്സ് സയൻസിൽ പിജി വരെയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന സമയം എത്തി. പല കോഴ്സുകൾക്കും ഉള്ള പ്രവേശന നടപടികൾ ഇതോടുകൂടി അവസാനിക്കുകയാണ്. വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാനപ്പെട്ട തീയതികൾ താഴെ. ഫിസിക്സ്,

🌐4വർഷ ബിഎഡ് കോഴ്സിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ബിരുദവും ബിഎഡും ചേർന്നുള്ള 4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യു ക്കേഷൻ പ്രോഗ്രാമിലേക്കാണ് പ്രവേശനം. ദേശീയ തലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക്  ഇന്ന് (31-03-25) രാത്രി 9 വരെ അപേക്ഷ നൽകാം. വെബ്സൈറ്റ്

http://exams.nta.ac.in/NCET

🌐ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ മാത്സ്, ഫിസിക്സ്, കംപ്യൂട്ടേഷനൽ ബയോളജി എന്നീ വിഷയങ്ങളിൽ സമ്മർ റിസർച്ചിന് അപേക്ഷ നൽകാനുള്ള സമയം ഇന്ന് (31-03-25) അവസാനിക്കും. ബി.എസ്.സി/ ബിഇ/ ബിടെക് 2, 3 വർഷ ക്കാർക്കും എം.എസ്.സി/ എംഇ/എംടെക് ഒന്നാം വർഷക്കാർക്കും അപേക്ഷിക്കാം. വെബ്സൈറ്റ് http:// imsc.res.in/summer/physics/forms

🌐സ്പേസ് സയൻസ് പിജി ഡിപ്ലോമ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിൽ 9 മാസത്തെ സ്പേസ് & അറ്റ്മോഫെറിക് സയൻസ് പിജി ഡിപ്ലോമയ്ക്കും സോളർ ഫിസി ക്സ് & പ്ലാനറ്ററി സയൻസ്  ഹ്രസ്വകാല കോഴ്സിനും അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. സ്പേസ് സയൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പിജി, അല്ലെങ്കിൽ ഇലക്ട്രോണിക്സ്, എൻവയൺമെന്റൽ സയൻസ് തുടങ്ങിയവയിൽ ബിടെക്/- ബിഇ ഉള്ളവർക്ക് അപേക്ഷിക്കാം.  ഫ്രീ-സ്പേസ് ക്വാണ്ടം കമ്യൂണിക്കേഷൻ എന്ന ഓൺ ലൈൻ കോഴ്സിനും പ്രവേശനം ലഭിക്കും. വെബ്സൈറ്റ് http:// prl.res.in/prl-eng/uncssteap

🌐എംബിഎ അഗ്രി ബിസിനസ്

കേരള കാർഷിക സർവകലാശാല യിൽ അഗ്രി ബിസിനസ് മാനേജ് മെന്റ് എംബിഎയ്ക്ക് ഏപ്രിൽ 3 വരെ അപേക്ഷിക്കാം. http://kau.in4

🌐മധുര കാമരാജ് സർവകലാശാലയുടെ എംഎ, എം.എസ്.സി , എംകോം, എംബിഎ, എംസിഎ, എംഎഡ്, എംപിഎഡ്,  പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക്  ഏപ്രിൽ 3വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://mkuniversity.ac.in

🌐ഐഐടി മദ്രാസിൽ എൻജിനീയറിങ്, സയൻസ്, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്, ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയങ്ങളിൽ റിസർച് എംഎസ്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അവസരം. അപേക്ഷ ഏപ്രിൽ 3വരെ മാത്രം. വെബ്സൈറ്റ് http://research.iitm.ac.in

🌐ബംഗളൂരുവിലെ ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിൽ സമ്മർ സ്കൂൾ ഫോർ വിമൻ ഇൻ മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സിന് അപേക്ഷിക്കാം. രണ്ടാ ഴ്ചത്തെ പ്രോഗ്രാമാണ്. ഏപ്രിൽ 4 വരെ അപേക്ഷിക്കാം. മാത്‍സ് ഒരു പ്രധാന വിഷയമായി ബിഎ, ബിഎസ്‌സി, ബിഇ, ബിടെക്  (ഒന്നാം വർഷ വിദ്യാർഥിനികൾക്ക്) പങ്കെടുക്കാം. http://icts.res.in/program/swms2025

🌐അണ്ണാ സർവകലാശാലയിൽ പിഎച്ച്ഡി /എംഎസ് ബൈ റിസർച് /എംഎസ് ബൈ റി സർച്ച് +പിഎച്ച്‌ഡി കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 5വരെ. വെബ്സൈറ്റ് http://cfr.annauniv.edu

🌐ഐഐടി ഡൽഹിയിൽ എംഎ, മാസ്റ്റർ ഓഫ് പബ്ലിക് പോളിസി, എം.എസ്.സി, എം ഡിസ്, എംഎസ് റിസർച്, എം ടെക്, എംടെക് ഇന്റർഡിസിപ്ലിനറി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഏപ്രിൽ 7വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://iitd.ac.in

🌐സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ-കോ-ഓപ്പറേഷൻ (ജെ.ഡി.സി.) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.  അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15. വെബ്സൈറ്റ് http://scu.kerala.gov.in

Follow us on

Related News

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ...