പ്രധാന വാർത്തകൾ
അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും: തീരുമാനം ഉന്നതതല യോഗത്തിൽഎൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് ഫലം: വിജയശതമാനം കുറവ്സ്കൂൾ തുറന്നാൽ ​ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻപ്ലസ് വൺ പ്രവേശന അപേക്ഷ ഇന്നുമുതൽ: വിശദ വിവരങ്ങൾ ഇതാഎസ്എസ്എൽസി മാർക്ക് കുറഞ്ഞോ?: സേ-പരീക്ഷ 28മുതൽഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം: മന്ത്രി വി.ശിവൻകുട്ടിഎസ്എസ്എൽസി മാർക്ക് ഷീറ്റ്: ഇപ്പോൾ അപേക്ഷ നൽകാം10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 93.66 ശതമാനം വിജയംസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: ലിങ്കുകൾ ഇതാ 

സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി 

Mar 30, 2025 at 4:31 pm

Follow us on

തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയത്തിന്റെ അവസാന ഭാഗത്ത്‌ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. യോഗയോ മറ്റ് വ്യായാമങ്ങളോ സ്കൂളുകളിൽ സംഘടിപ്പിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പ്രവർത്തനങ്ങൾ നടപ്പിലാക്കും. വിദ്യാർത്ഥികൾക്ക് അധ്യാപകരോട് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള അന്തരീക്ഷം ഒരുക്കും. മയക്കുമരുന്ന് ഉപയോഗത്തിൽപ്പെടുന്ന കുട്ടികൾക്കും അക്രമങ്ങൾക്കിരയായ വിദ്യാർത്ഥികൾക്കും പ്രത്യേക പരിചരണം ലഭ്യമാക്കും. ഇവർക്ക് അവരുടെ അനുഭവങ്ങൾ ഭയരഹിതമായി പങ്കുവയ്ക്കുന്നതിനായി കൗൺസിലിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തും. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെയും കൗൺസിലർമാരെയും ഇതിനായി നിയോഗിക്കും. ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ നിർദേശങ്ങൾ സംസ്ഥാനത്തെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Follow us on

Related News

അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും: തീരുമാനം ഉന്നതതല യോഗത്തിൽ

അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും: തീരുമാനം ഉന്നതതല യോഗത്തിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ...