പ്രധാന വാർത്തകൾ
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി 

Mar 30, 2025 at 4:31 pm

Follow us on

തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയത്തിന്റെ അവസാന ഭാഗത്ത്‌ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. യോഗയോ മറ്റ് വ്യായാമങ്ങളോ സ്കൂളുകളിൽ സംഘടിപ്പിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പ്രവർത്തനങ്ങൾ നടപ്പിലാക്കും. വിദ്യാർത്ഥികൾക്ക് അധ്യാപകരോട് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള അന്തരീക്ഷം ഒരുക്കും. മയക്കുമരുന്ന് ഉപയോഗത്തിൽപ്പെടുന്ന കുട്ടികൾക്കും അക്രമങ്ങൾക്കിരയായ വിദ്യാർത്ഥികൾക്കും പ്രത്യേക പരിചരണം ലഭ്യമാക്കും. ഇവർക്ക് അവരുടെ അനുഭവങ്ങൾ ഭയരഹിതമായി പങ്കുവയ്ക്കുന്നതിനായി കൗൺസിലിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തും. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെയും കൗൺസിലർമാരെയും ഇതിനായി നിയോഗിക്കും. ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ നിർദേശങ്ങൾ സംസ്ഥാനത്തെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Follow us on

Related News

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ...