പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ 9വരെ

Mar 7, 2025 at 12:49 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ ഓവർസീസ് ബാങ്കിൽ  അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 750 ഒഴിവുകൾ ഉണ്ട്. ഇതിൽ 40 എണ്ണം കേരളത്തിലാണ്.ബിരുദധാരികക്കാണ് അവസരം. മാർച്ച് 9വരെ ഓൺലൈനായി അപേക്ഷിക്കണം. അപ്രന്റിസ്ഷിപ് പോർട്ടലായ http://nats.education.gov.in ൽ രജിസ്റ്റർ ചെയ്യണം.. 2025 മാർച്ച് ഒന്നിന് 20 വയസ് മുതൽ 28വരെയാണ് പരിധി. ശാഖകളിൽ 15,000 രൂപയും മറ്റ് അർബൻ ശാഖകളിൽ 12,000 രൂപയുമാണ് സ്റ്റൈപ്പൻഡ്.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസ്/12-ാം ക്ലാസ് തലം വരെ പ്രാദേശികഭാഷ പഠിച്ച സർ ട്ടിഫിക്കറ്റ് ഹാജരാക്കുന്ന അപേക്ഷകർക്ക് പ്രാദേശികഭാഷാ പരീക്ഷയില്ല. അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് http://iob.in സന്ദർശിക്കുക.

Follow us on

Related News