തിരുവനന്തപുരം:എസ്എസ്എൽസി മോഡൽ പരീക്ഷ ആരംഭിച്ചു. എന്നാൽ പല സ്കൂളുകളിലും പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പർ ഇന്നലെ എത്തിയില്ല എന്നാണ് പരാതി. ചില സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ പകുതിയോളം ചോദ്യപേപ്പറുകൾ മാത്രമേ എത്തിയിട്ടുള്ളൂ. അച്ചടി പൂർത്തിയാവാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. എസ്എസ്എൽസിക്ക് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പരീക്ഷകൾ ഉണ്ട്. സാധാരണഗതിയിൽ പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപ് സ്കൂളുകളിൽ ചോദ്യപേപ്പർ എത്താറുണ്ട്. പരീക്ഷാ നടത്തിപ്പ് ആട്ടിമറിക്കാനാണ് നീക്കമെന്നും ഇത് അംഗീകരിക്കില്ല എന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ അറിയിച്ചു.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....