തിരുവനന്തപുരം:ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് തുക വെട്ടിക്കുറയ്ക്കില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ.നിയമ സഭയിൽ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം ഓരോ സ്കോളർഷിപ്പുകൾക്കും അനുവദിച്ച തുക എത്രയാണെന്നതിൽ വ്യക്തമായ മറുപടി മന്ത്രി നൽകിയില്ല. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് തുക വെട്ടിക്കുറയ്ക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളും, വിവിധ സമുദായ സംഘടനകളും രംഗത്ത് വന്നിരുന്നു.

കൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിങ് മാതൃകാപരീക്ഷ ഏപ്രിൽ 16മുതൽ
തിരുവനന്തപുരം: KEAM പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത...