തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ജനുവരി 22മുതൽ തുടക്കമാകും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളാണ് ജനുവരി 22 മുതൽ ആരംഭിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 17 മുതൽ 21വരെ നടക്കും. ഹയർ സെക്കൻഡറി തിയറി പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയാണ് നടക്കുക.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും.
- പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പുതുവർഷത്തിൽ സമഗ്രമാറ്റം
- ഈ വർഷംമുതൽ നന്നായി പഠിക്കണം: ഓൾ പാസ് ഇനിയില്ല
- ഗവ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ
- സ്കൂളുകളിൽ 6 ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: അരമണിക്കൂർ അധിക പഠനവും
- കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ: പ്ലസ്ടു മാർക്ക് 2നകം നൽകണം