തിരുവനന്തപുരം:അടുത്ത വർഷംമുതൽ കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തീരുമാനമായെന്നും മന്ത്രി പറഞ്ഞു. അടുത്തവർഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൽ ഈ മാസം 28-ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണം. ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണ്. അസോസിയേഷൻ അധ്യക്ഷ മലയാളിയായ പി.ടി. ഉഷ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുകയാനെന്നും മന്ത്രി കുറ്റപ്പെടുത്തി.
- NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി
- സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകും
- ഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നു
- രാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങി
- സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ