തിരുവനന്തപുരം:അടുത്ത വർഷംമുതൽ കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തീരുമാനമായെന്നും മന്ത്രി പറഞ്ഞു. അടുത്തവർഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൽ ഈ മാസം 28-ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണം. ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണ്. അസോസിയേഷൻ അധ്യക്ഷ മലയാളിയായ പി.ടി. ഉഷ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുകയാനെന്നും മന്ത്രി കുറ്റപ്പെടുത്തി.
- അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല
- അടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷം
- എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം
- അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
- NEET-UG- മെയ് 3ന്: അപേക്ഷ മാർച്ച് 8വരെ









