പ്രധാന വാർത്തകൾ
പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പുതുവർഷത്തിൽ സമഗ്രമാറ്റംഈ വർഷംമുതൽ നന്നായി പഠിക്കണം: ഓൾ പാസ്‌ ഇനിയില്ലഗവ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ സ്കൂളുകളിൽ 6 ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: അരമണിക്കൂർ അധിക പഠനവുംകേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേ​ശ​ന പ​രീ​ക്ഷ​: പ്ലസ്ടു മാർക്ക് 2നകം നൽകണംഡിഗ്രി പഠനവും സിവിൽ സർവീസ് പരിശീലനവും ഇനി ഒരുമിച്ച്ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനംപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് 2ന്: പ്രവേശനം 3മുതൽഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായിസ്കൂൾ തസ്തിക നിർണയ നടപടികൾ വേഗത്തിൽപൂർത്തിയാക്കും: വി.ശിവൻകുട്ടി

സ്കൂൾ കായിക മേളയിൽ ഇനിമുതൽ കളരിപ്പയറ്റും: ഗെയിംസ് മാന്വൽ പരിഷ്കരിക്കും

Jan 17, 2025 at 3:20 pm

Follow us on

തിരുവനന്തപുരം:അടുത്ത വർഷംമുതൽ കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി  ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തീരുമാനമായെന്നും മന്ത്രി പറഞ്ഞു. അടുത്തവർഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൽ ഈ മാസം 28-ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണം. ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണ്. അസോസിയേഷൻ അധ്യക്ഷ മലയാളിയായ പി.ടി. ഉഷ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുകയാനെന്നും മന്ത്രി കുറ്റപ്പെടുത്തി.

Follow us on

Related News