തിരുവനന്തപുരം: 9,10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ് ക്ലെയിമുകൾ അയക്കുന്നതിനായി ഇ-ഗ്രാൻസ് പോർട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ക്ലെയിമുകൾ അയക്കേണ്ട അവസാന തിയതി ഡിസംബർ 15 ആണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേധാവികൾ നിശ്ചിത സമയപരിധിക്കുള്ളിൽ സ്കോളർഷിപ്പ് അപേക്ഷകൾ ഓൺലൈനായി നൽകണം. കൂടുതൽ വിവരങ്ങൾ അതാത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.
എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ 3വരെ
തിരുവനന്തപുരം:സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ...