തിരുവനന്തപുരം: ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷ 23മുതൽ സമർപ്പിക്കാം. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള 2024-25 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://pareekshabhavan.kerala.gov.in ൽ വിജ്ഞാപനം ലഭ്യമാണ്. സെപ്റ്റംബർ 23 മുതൽ http://nmmse.kerala.gov.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2024 ഒക്ടോബർ 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...