തിരുവനന്തപുരം:2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 അധ്യാപകരെവീതവും, ഹയർ സെക്കന്ററി വിഭാഗത്തിൽ 4 അധ്യാപകരെയും , വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 2 അധ്യാപകരെയുമാണ് 2023-24 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്. l
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് അവാർഡ്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ സ്ഥാപനങ്ങളിലെ ഡയറക്‌ടർമാരും, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കൈറ്റ്, പ്രൊഫ. കാർത്തികേയൻ നായർ മുൻ ഡയറക്‌ടർ, ഹയർസെക്കന്ററി വിഭാഗം അംഗങ്ങളുമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്. 10,000 രൂപയും പ്രശസ്‌തി പത്രവും, ഫലകവും ആണ് ജേതാക്കൾക്ക് നൽകുന്നത്.
അവാർഡ് നേടിയ ലോവർ ഹയർസെക്കന്ററി, പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി അദ്ധ്യാപകരുടെ പേര്. ഔദ്യോഗിക പദവി, സ്‌കൂളിൻ്റെ പേര്, ജില്ല എന്നിവ താഴെ.
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽസർവീസ്...