തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖല ഫയൽ അദാലത്ത് നാളെ (ഓഗസ്റ്റ് 5) കൊല്ലം സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ് സ്വാഗതം ആശംസിക്കുകയും പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ് നന്ദി രേഖപ്പെടുത്തുക ചെയ്യും. തിരുവനന്തപുരം കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 31- 12 -2023 വരെ ലഭ്യമായതും തീർപ്പാക്കാത്തതുമായ അപേക്ഷകളിന്മേലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
സെക്കൻഡറി വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിൽ ആകെ 263 അപേക്ഷകളും കൊല്ലം ജില്ലയിൽ ആകെ 253 അപേക്ഷകളും പത്തനംതിട്ട ജില്ലയിൽ 161 അപേക്ഷകളും ആലപ്പുഴ ജില്ലയിൽ 117 അപേക്ഷകളുമാണ് അദാലത്തിനായി ലഭ്യമായിട്ടുള്ളത്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ തിരുവനന്തപുരം മേഖലയിൽ 132 അപേക്ഷകളും ചെങ്ങന്നൂർ മേഖലയിൽ 64 അപേക്ഷകളും ലഭ്യമായിട്ടുണ്ട്.
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാം
തിരുവനന്തപുരം:നവംബർ 14മുതൽ 17വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ...