പ്രധാന വാർത്തകൾ
രാജ്യത്തെ ഏറ്റവും മികച്ച സ്കൂളിൽ മക്കളെ പഠിപ്പിക്കാൻ സുവർണ്ണാവസരംനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾകേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണം

ഡിപ്പാർട്ട്മെൻ്റൽ പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 14വരെ

Jul 13, 2024 at 7:00 am

Follow us on

തിരുവനന്തപുരം:കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ 2024 ജൂലൈ വിജ്ഞാപനപ്രകാരം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്ന ഡിപ്പാർട്ട്മെൻ്റൽ പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ 2024 ആഗസ്റ്റ് 14 രാത്രി 12 മണിവരെ സ്വീകരിക്കും. നിശ്ചിത സമയത്തിനു മുൻപു തന്നെ e-payment സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കണം. ഓൺലൈൻ മുഖേനയല്ലാതെയുള്ള അപേക്ഷകൾ നിരസിക്കും. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റായ http://keralapsc.gov.in ലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം അപേക്ഷിക്കാവുന്നതാണ്. മുൻ പരീക്ഷകൾക്ക് പരീക്ഷാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ള പരീക്ഷാർത്ഥികൾ ഒരു കാരണവശാലും വീണ്ടും രജിസ്റ്റർ ചെയ്യുവാനോ ഒന്നിൽ കൂടുതൽ പ്രൊഫൈൽ നിലനിർത്തുവാനോ രജിസ്ട്രേഷനിലൂടെ പാടുള്ളതല്ല. അവർ പ്രസ്തു‌ത (പ്രൊഫൈലിലൂടെ) മാത്രം ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. സർവ്വീസിലുള്ള കാഴ്‌ചപരിമിതരായ പരീക്ഷാർത്ഥികൾക്ക് വേണ്ടി നടത്തുന്ന വാചാ പരീക്ഷ (Viva (G.O.(P)No.31/11/P&ARD dated 7-9-2011 (৫০) খ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്. കാഴ്ച്‌ചപരിമിതരായ പരീക്ഷാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല.


1.(a) പരീക്ഷാർത്ഥികൾ വിജ്ഞാപനം വ്യക്തമായി വായിച്ചതിന് ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. വിജ്ഞാപന പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള അപേക്ഷകൾ അയോഗ്യമാക്കപ്പെടുന്നതാണ്. 2.OMR ONLINE ആയി നടക്കുന്ന വകുപ്പുതല പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ ഇംഗ്ലീഷിലുള്ള എല്ലാ ചോദ്യങ്ങൾക്കും മലയാള പരിഭാഷ കൂടി ഉൾപ്പെടുത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

    Follow us on

    Related News