പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം: എല്ലാവർക്കും സീറ്റുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

Jun 24, 2024 at 7:13 am

Follow us on

തിരുവനന്തപുരം:ഈ വർഷത്തെ ഒന്നാം വർഷ ഹയർ സെക്കന്ററി ക്ലാസ്സുകൾക്ക് ഇന്ന് തുടക്കം. വിദ്യാർത്ഥികളെ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 9 മണിയ്ക്ക് സ്വീകരിക്കും.
സംസ്ഥാനത്തെ 2076 സർക്കാർ/എയിഡഡ്/ അൺ എയിഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിലാണ് ഇന്ന് +1 ക്ലാസുകൾ ആരംഭിക്കുന്നത്. ഇത്രയും വേഗത്തിൽ +1 ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിൻ്റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമായാണെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2023 ൽ ജൂലായ് 5 നും 2022 ൽ ആഗസ്റ്റ് 25 നുമാണ് ക്ലാസുകൾ തുടങ്ങിയിരുന്നത്. ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടിയ ശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെൻ്ററി അലോട്മെൻ്റ് സമയത്ത് അഡ്മിഷൻ ലഭിക്കുന്നതാണ്. അതും വളരെവേഗം പൂർത്തിയാക്കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു

പത്താംക്ലാസ് വരെ എല്ലാവിഷയങ്ങളും പൊതുവായി പഠിക്കുന്ന വിദ്യാർത്ഥികൾ ഹയർസെക്കൻ്ററിയിൽ വിവിധ വിഷയ കോമ്പിനേഷനുകളായി തിരിഞ്ഞ് പഠിക്കുകയാണ് ചെയ്യുന്നത്. 46 വിഷയ കോമ്പിനേഷനുകളാണ് കേരളത്തിൽ നിലവിലുള്ളതെന്നത് വ്യത്യസ്ത താല്പര്യക്കാരെ പരിഗണിക്കുന്നതിന് ഉദാഹരണമാണ്. ഭാവിജീവിതത്തിൽ വിവിധ മേഖലകളിലേക്ക് കടന്നുപോയി ജീവിതനേട്ടങ്ങൾ കൈവരിക്കാനുള്ള അടിത്തറയൊരുങ്ങുന്നത് ഹയർസെക്കൻ്ററിയിലാണ്. ആയതിനാൽ വളരെ ശ്രദ്ധാപൂർവം പഠനത്തെ സമീപിക്കേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളിലൂടെ വളരെ മികച്ച ഭൗതിക സാഹചര്യങ്ങൾ ഇന്ന് സ്കൂളുകളിൽ ലഭ്യമാണ്. അവ പ്രയോജനപ്പെടുത്തി മികച്ച വിദ്യാഭ്യാസം നേടുന്നതിന് എല്ലാ വിദ്യാർത്ഥികൾക്കും കഴിയണം. മുൻവർഷങ്ങളെ അപേക്ഷിച്ച് എല്ലാ ഹയർസെക്കൻ്ററി അധ്യാപകർക്കും അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ 4 ദിവസത്തെ അധ്യാപക പരിശീലനം നൽകിയിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ അത് സഹായിക്കുന്നതാണ്. പ്ലസ് വൺ ക്ലാസുകളിൽ പഠിക്കാനാരംഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വളരെ മികച്ച അധ്യയന വർഷം ആശംസിക്കുന്നു. മലപ്പുറം ജില്ലയിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ ജൂൺ 25 ന് വിദ്യാർത്ഥി സംഘടനകളുടെ യോഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിളിച്ചു ചേർത്തിട്ടുണ്ട്, ആ യോഗത്തിന്റെ അടിസ്ഥാനത്തിലും നടപടി ആവശ്യമെങ്കിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Follow us on

Related News