തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10മണിയാണ് സമയം നൽകിയിരുന്നതെങ്കിലും ഇന്ന് രാത്രിയോടെ അലോട്മെന്റ് വരും. അലോട്മെന്റ് ലഭിക്കുന്നവർ നാളെ രാവിലെ 10 മുതൽ വ്യാഴാഴ്‌ച വൈകിട്ട് 5വരെ അതത് സ്കൂളുകളിൽ എത്തി പ്രവേശനം നേടണം.
ആദ്യ അലോട്മെന്റ് വഴി 2,45,944 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ഇവരിൽ 1,20,176 വിദ്യാർത്ഥികൾ സ്ഥിരം പ്രവേശനം നേടിക്കഴിഞ്ഞു. 99,420 പേർ ഉയർന്ന ഓപ്ഷനുകൾക്കായി താത്കാലികമായി സ്‌കൂളുകളിൽ ചേർന്നവരാണ്. 25,156 പേർ പ്രവേശനം നേടിയില്ല. രേഖകളുടെ അസൽ പ്രവേശനസമയത്ത് ഹാജരാക്കാൻ കഴിയാതിരുന്ന 1,189 പേരുടെ അലോട്മെന്റ് റദ്ദായിയിട്ടുണ്ട്.