പ്രധാന വാർത്തകൾ
അധ്യാപക നിയമനം: സർക്കാർ ഉത്തരവ് വിവേചനപരമെന്ന് എഎച്ച്എസ്ടിഎമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾഒൻപതാം ക്ലാസ് വിദ്യാർഥിക​ൾ​ക്ക് സുവർണ്ണാവസരം: ISRO പരിശീലന രജിസ്‌ട്രേഷൻ 23വരെ മാത്രംബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളുമായി ഗൂഗിൾയുഎസ്എസ് പരീക്ഷ താൽകാലിക ഉത്തര സൂചിക: പരാതികൾ മാർച്ച്‌ 22നകം നൽകാംസ്കൂ​ൾ അടയ്ക്കും മുൻപ് അടുത്ത വർഷത്തെ പാഠപുസ്ത​ക​ങ്ങ​ൾ എത്തി: പുതിയ അധ്യയന വർഷത്തിൽ പുതുക്കിയ പാഠപുസ്തകങ്ങൾഎട്ടാം ക്ലാസിൽ വിജയിക്കാൻ മിനിമം മാർക്ക്: മൂല്യനിർണയരീതി പരിഷ്ക്കരിച്ച് ഉത്തരവായിപഠിക്കാൻ ആളില്ല: സംസ്ഥാനത്തെ ഐടിഐകളിലുള്ള 749 ട്രേഡുകള്‍ നിർത്തലാക്കാൻ തീരുമാനംകെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരംകൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ

ബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെ

Jun 11, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:ബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി വരുന്നു. പദ്ധതിയുടെ ഉദ്ഘാടനം നാളെ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ആഗോളതലത്തിൽ ജൂൺ 12 ബാലവേല വിരുദ്ധ ദിനമായി ആചരിക്കുമ്പോൾ സംസ്ഥാനത്ത് ബാലവേല ഉന്മൂലനം ചെയ്യുന്നതിനുള്ള സമഗ്രമായ ഒരു വർഷത്തെ കർമപദ്ധതിക്കാണ് തൊഴിൽ വകുപ്പ് തുടക്കമിടുന്നത്. പദ്ധതിയിൽ ബാലവേലയ്‌ക്കെതിരെ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുമായി സഹകരിച്ചുള്ള പരിപാടികളും സംഘടിപ്പിക്കും. തൊഴിൽ സ്ഥാപനങ്ങളിലെ പരിശോധനകളിലും ബോധവൽക്കരണ പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കും. പ്രവർത്തന പദ്ധതിയുടെ പ്രധാന ഘടകങ്ങൾ ഇനി പറയുന്നു

🔵വ്യാപക പരിശോധനകൾ: ബാലവേല കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമായി ജോലിസ്ഥലങ്ങളിൽ സമഗ്ര പരിശോധനകൾ നടത്തും

🔵ബോധവൽക്കരണ പരിപാടികൾ ബാലവേലയ്ക്കെതിരായ നിയമങ്ങളെക്കുറിച്ചും ദോഷഫലങ്ങളെക്കുറിച്ചും പൊതുജനങ്ങളെയും തൊഴിലുടമകളെയും കുട്ടികളെയും ബോധവത്കരിക്കുന്നതിന് സംസ്ഥാനത്തുടനീളം ബോധവൽക്കരണ ക്ലാസുകൾ നടത്തും.

🔵എൻജിഒ കളുമായുള്ള സഹകരണം: കുട്ടികളുടെ സംരക്ഷണത്തിൽ വൈദഗ്ധ്യവും വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നതിന് സർക്കാരിതര സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കും.

🔵സാമൂഹിക ഇടപെടൽ:
ജാഗ്രതാ പാലിക്കാനും ബാലവേല സംഭവങ്ങൾ സജീവമായി റിപ്പോർട്ട് ചെയ്യുന്നതിനുമായി പൊതു സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് പരിപാടികൾ സംഘടിപ്പിക്കും.

5.ബാധിതരായ കുട്ടികൾക്കുള്ള പിന്തുണാ സംവിധാനങ്ങൾ: ബാലവേലയിൽ നിന്ന് മോചിപ്പിക്കപ്പെട്ട കുട്ടികൾക്ക് പുനരധിവാസവും വിദ്യാഭ്യാസ അവസരങ്ങളും നൽകുകയും വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് അവരുടെ പുനഃസംയോജനം ഉറപ്പാക്കുകയും ചെയ്യും.

പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 2024-ലെ ബാലവേല വിരുദ്ധ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. പരിപാടിയിൽ തിരുവനന്തപുരം MLA ആൻ്റണി രാജു അധ്യക്ഷനാകും. 2024 ജൂൺ 12 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Follow us on

Related News