തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനത്തിനായി രചനകൾ അയക്കാൻ അവസരം. കേരളത്തിന്റെ വിദ്യാഭ്യാസ സാസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന രചനകളാണ് ക്ഷണിക്കുന്നത്. ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ രചനകൾ അഞ്ചു മിനിട്ട് കവിയാൻ പാടുള്ളതല്ല. രചനകൾ മേയ് 14നു മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടർ, ക്യു.ഐ.പി സെക്ഷൻ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം, പിൻ- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ: supdtqip.dge@kerala.gov.in
സ്‌കൂൾ കൗൺസിലർമാരുടെയും അധ്യാപകരുടെയും കഴിവുകൾ വർധിപ്പിക്കാനുള്ള സിബിഎസ്ഇയുടെ വെർച്വൽ കോൺക്ലേവ് നാളെ
തിരുവനന്തപുരം:രാജ്യത്തെ സ്കൂളുകളിലെ കൗൺസിലർമാർ അടക്കമുള്ളവരുടെ കഴിവുകൾ...