തിരുവനന്തപുരം:കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) നടത്തിയ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐ.എസ്.സി. (12-ാം ക്ലാസ്) പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.
ഐസിഎസ്ഇയിൽ 99.47 ശതമാനമാണ് വിജയം. ഐ.എസ്.സിയിൽ 98.19ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. വിദ്യാർത്ഥികൾക്ക് https://www.cisce.org വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ഇംപ്രൂവ്മെന്റ് ആവശ്യമുള്ള വിദ്യാർഥികൾക്ക് ജൂലൈയിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാം. പരമാവധി രണ്ട് വിഷയങ്ങൾക്കാണ് ഇംപ്രൂവ്മെന്റ് അവസരം. ഈ സെഷൻ മുതൽ കമ്പാർട്ട്മെന്റ് പരീക്ഷ നിർത്തലാക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. സിബിഎസ്ഇ പരീക്ഷാഫലവും ഉടൻ പ്രസിദ്ധീകരിക്കും.
വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം:വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിൽ പ്ലസ്...