പ്രധാന വാർത്തകൾ
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ് 9വരെഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾKEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണംബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും

എസ്എസ്എൽസി പരീക്ഷാഫലം: വിജയ ശതമാനം കുറയുമെന്ന് സൂചന

May 5, 2024 at 2:00 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രഖ്യാപിക്കാനിരിക്കെ വിജയ ശതമാനത്തിൽ നേരിയ കുറവുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ വർഷം 99.70 ശതമാനമായിരുന്നു വിജയം. ഈ വർഷം ഇതിൽ നിന്ന് കുറയുമെന്നാണ് വിവരം. മെയ് 8ന് ഉച്ചയ്ക്ക് 3ന് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. 2022ൽ 99.26 ശതമാനമായിരുന്നു വിജയം. എല്ലാകുട്ടികളെയും വിജയിപ്പിക്കുന്നു എന്ന ആരോപണം മുൻവർഷങ്ങളിൽ ശക്തമായിരുന്നു. കഴിഞ്ഞ വർഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത് ആകെ നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് (4,27,105) വിദ്യാർത്ഥികളാണ്. ഇതിൽ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ച് (2,17,525) ആൺകുട്ടികളും രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി അഞ്ഞൂറ്റി എൺപത് (2,09,580) പെൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന് (10,863) അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണ്ണയം പൂർത്തിയാക്കി.
ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

Follow us on

Related News