തിരുവനന്തപുരം:വേനൽ അവധിക്കാലത്ത് താപനില കുറഞ്ഞ പ്രദേശങ്ങളിലേക്ക് വിനോദയാത്ര പോകാറുള്ള മലയാളികൾക്ക് ഈ വേനൽ അവധിക്കാലത്ത് കനത്ത തിരിച്ചടി. കേരളത്തിലെ കടുത്ത ചൂടിലും കുളിരു പകരാറുള്ള ഊട്ടിയും കൊടൈക്കനാലും ഈ വേനലിൽ ചുട്ടുപൊള്ളുകയാണ്. ഊട്ടിയിൽ ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 29 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ ഊട്ടിയിലെ താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് ആണ് ഇന്നലെ ഊട്ടി മറികടന്നത്. കഴിഞ്ഞ വർഷം 20 ഡിഗ്രി മാത്രമായിരുന്നു ഊട്ടിയിലെ ഉയർന്ന താപനില. കൊടൈക്കനാലിൽ ഇന്നത്തെ താപനില 26 കടന്നു. കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികളെ സംബന്ധിച്ച് നിരാശാജനകമാണ് ഊട്ടിയിലെയും കൊടൈക്കനാലിലെയും കാലാവസ്ഥ. ഊട്ടിയിലെ പ്രസിദ്ധമായ പുഷ്‌പ്പോത്സവം മെയ് 10ന് തുടങ്ങുകയാണ്. എന്നാൽ ചൂടുകാരണം സഞ്ചാരികൾ മടങ്ങുകയാണ്.
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു
തിരുവനന്തപുരം:സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച്...