അധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധി: അപ്പീലിനായുള്ള തീരുമാനം ഉടൻ

Apr 16, 2024 at 9:30 am

Follow us on

Eതിരുവനന്തപുരം:സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റപ്പട്ടിക റദ്ധാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തീരുമാനം കൈക്കൊള്ളും. അപ്പീൽ നല്‍കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഉടൻ നിയമോപദേശം തേടും. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലിന്‍റെ ഉപദേശത്തിനനുസരിച്ച് അന്തിമ തീരുമാനമെടുക്കും. ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഹോം സ്റ്റേഷന്‍ ട്രാന്‍സ്ഫര്‍ പട്ടിക, അദേഴ്സ് ട്രാന്‍സ്ഫര്‍ പട്ടിക എന്നിവയാണ് ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഒരു മാസത്തിനകം പുതുക്കിയ കരട് പ്രസിദ്ധീകരിക്കണമെന്നും പരാതികള്‍ കേട്ട ശേഷം ജൂണ്‍ ഒന്നിനകം അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് ട്രൈബ്യൂണല്‍ വിധി. അഡ്മിനിസിട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ച പട്ടിക പുതുക്കുന്നത് ഭാവിയില്‍ സ്ഥലംമാറ്റ നടപടികളെ സങ്കീര്‍ണമാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നിയമ സാധുത പരിശോധിക്കുന്നത്.

Follow us on

Related News