തിരുവനന്തപുരം:പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികളെ പിന്തുണയ്ക്കാൻ അധ്യാപകരുടെ സഹായത്തോടെ ‘വീട്ടുമുറ്റത്തെ വിദ്യാലയം’ വരുന്നു.
വീടുകളിലെത്തി കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർക്ക് നിർദേശം നൽകും. ഈ വേനൽ അവധിക്കാലത്ത് അധ്യാപകർ വീടുകളിൽ സന്ദർശനം നടത്തണം. ക്ലാസുകൾക്കായി അങ്കണവാടി, വായനശാല, സാമൂഹിക പഠനമുറി എന്നിവിടങ്ങൾ ഉപയോഗിക്കാം. ‘വീട്ടുമുറ്റത്തെ വിദ്യാലയം’ എന്ന പദ്ധതിയിലൂടെയാണ് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ ഉറപ്പിക്കുക. ഒന്നുമുതൽ 9 വരെ ക്ലാസുകളിലെ കുട്ടികളുടെ അറിവ് ഉറപ്പാക്കാനുള്ള പഠനപിന്തുണാ പരിപാടിക്കുള്ള മാർഗരേഖ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയിട്ടുണ്ട്
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...