തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തിൽ ഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇ. സിബിഎസ്ഇ സ്കൂളുകളില്‍ ഒന്‍പതാംക്ലാസില്‍ അടുത്ത അധ്യയന വര്‍ഷം ത്രിഭാഷാ പഠനമില്ല. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ സിബിഎസ്ഇ ഇറക്കിയ സര്‍ക്കുലറിലെ ആയകുഴപ്പമാണ് അവ്യക്ത സൃഷ്ടിച്ചതെന്ന് പറയുന്നു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന നിബന്ധനയുണ്ട്. സിബിഎസ്ഇ സ്കൂളുകളില്‍ നിലവില്‍ എട്ടാംക്ലാസുവരെ മൂന്ന് ഭാഷകളും അതിനുശേഷം രണ്ട് ഭാഷകളുമെന്നതായിരുന്നു വ്യവസ്ഥ. സര്‍ക്കുലര്‍ വന്നതോടെ അടുത്ത അധ്യയവര്‍ഷം ത്രിഭാഷ പഠനം നിര്‍ബന്ധമാക്കുമെന്ന് അഭ്യൂഹം പരന്നു. ഇതോടെ സിബിഎസ്ഇ സ്കൂള്‍സ് കൗണ്‍സില്‍ പ്രതിനിധികള്‍ സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളറുമായി നടത്തിയ ചര്‍ച്ചയിലാണ് ത്രിഭാഷാ പഠനം അടുത്ത അധ്യയനവര്‍ഷമില്ലെന്ന് ഉറപ്പായത്.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...