തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിലെ നിയമനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. BSF, CAPF, CRPF, ITBP, CISF, SSB വിഭാഗങ്ങളിലാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിയമനം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ആകെ 4187 ഒഴിവുകൾ ഉണ്ട്. ഡൽഹി പൊലിസിൽ 125 ഒഴിവുകൾ, ബി.എസ്.എഫ് 892, സി.ഐ.എസ്.എഫ് 1597, സി.ആർ.പി.എഫ് 1172, ഐ.ടി.ബി.പി 278, എസ്.എസ്.ബി 62 എന്നിങ്ങനെയാണ് ഒഴിവുകൾ.
20 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്.
- വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
- ഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെ
- ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്
- എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം
- ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർ അപേക്ഷ ഫീസ് ഇല്ല. അപേക്ഷ നൽകാനുളള അവസാന തീയതി നാളെ (ഏപ്രിൽ-28) അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് https://ssc.gov.in സന്ദർശിക്കുക.