ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തെ 10,12 ക്ലാസുകളുടെ പുതിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. http://cbseacademic.nic.in വെബ്സൈറ്റിലെ കരിക്കുലം വിഭാഗത്തിലൂടെ വിദ്യാർഥികൾക്ക് ഓരോ വിഷയത്തിന്റെയും സിലബസ് പരിശോധിക്കാൻ കഴിയും. സിബിഎസ്ഇ 9,10 ക്ലാസ് പാഠ്യപദ്ധതിയെ സെക്കന്ററി കരിക്കുലം, 10,12 ക്ലാസ് പാഠ്യപദ്ധതിയെ സീനിയർ സെക്കണ്ടറി കരിക്കുല എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് 5 നിർബന്ധിത വിഷയങ്ങളും രണ്ട് ഓപ്ഷണൽ വിഷയങ്ങളും ഉണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഭാഷകൾ, മാനവികത, ഗണിതം, ശാസ്ത്രം, നൈപുണ്യ വിഷയങ്ങൾ, പൊതു പഠനം, ആരോഗ്യവും ശാരീരിക വിദ്യാഭ്യാസവും തുടങ്ങി 7വിഷയങ്ങളാണ് ഉള്ളത്.
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി