ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തെ 10,12 ക്ലാസുകളുടെ പുതിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. http://cbseacademic.nic.in വെബ്സൈറ്റിലെ കരിക്കുലം വിഭാഗത്തിലൂടെ വിദ്യാർഥികൾക്ക് ഓരോ വിഷയത്തിന്റെയും സിലബസ് പരിശോധിക്കാൻ കഴിയും. സിബിഎസ്ഇ 9,10 ക്ലാസ് പാഠ്യപദ്ധതിയെ സെക്കന്ററി കരിക്കുലം, 10,12 ക്ലാസ് പാഠ്യപദ്ധതിയെ സീനിയർ സെക്കണ്ടറി കരിക്കുല എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് 5 നിർബന്ധിത വിഷയങ്ങളും രണ്ട് ഓപ്ഷണൽ വിഷയങ്ങളും ഉണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഭാഷകൾ, മാനവികത, ഗണിതം, ശാസ്ത്രം, നൈപുണ്യ വിഷയങ്ങൾ, പൊതു പഠനം, ആരോഗ്യവും ശാരീരിക വിദ്യാഭ്യാസവും തുടങ്ങി 7വിഷയങ്ങളാണ് ഉള്ളത്.
- തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി
- പിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്
- സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരം
- KSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്
- ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾ








