പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

വിവിധ തസ്തികകളിലെ നിയമനം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ 11വരെ

Mar 23, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സയൻ്റിസ്റ്റ്-ബി, ആന്ത്രോപോളജിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയ വിവിധ തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 11ആണ്.
സയൻ്റിസ്റ്റ്-ബി, നരവംശശാസ്ത്രജ്ഞൻ, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മറ്റ് തസ്തികളിലാണ്
നിയമനം. ആകെ 147 ഒഴിവുകൾ ഉണ്ട്.
പ്രായപരിധി 35 വയസിനും 40 വയസിനും ഇടയിൽ.
ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജിയിൽ ബിരുദം/ എംബിബിഎസ്/പിജി ബിരുദം അല്ലെങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റി/മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം.
ഷോർട്ട്‌ലിസ്റ്റിങ്ങിൻ്റെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ ഫീസ് 25 രൂപ.
സംവരണ വിഭാഗങ്ങൾക്കും വനിതകൾക്കും അപേക്ഷ ഫീസ് ഇല്ല.

പ്രധാനപ്പെട്ട ലിങ്ക്:

Notification Link

Official Site

Follow us on

Related News