തിരുവനന്തപുരം:നവോദയ വിദ്യാലയങ്ങളിൽ അനധ്യാപക തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1377 ഒഴിവുകളാണ് ഉള്ളത്. രാജ്യത്തെ 650 വിദ്യാലയങ്ങളിലും 8 റീജണൽ ഓഫീസുകളിലും നോയിഡ ഹെഡ് ക്വാർട്ടേഴ്‌സിലുമാണ് ഒഴിവുകൾ. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റന്റ്, ജൂനിയർ ട്രാൻസലേഷൻ ഓഫീസർ, ലീഗൽ അസിസ്റ്റന്റ്, ഫിമെയിൽ സ്റ്റാഫ് നഴ്‌സ്, ഇലക്ട്രീഷൻ കം പ്ലംബർ, മെസ്സ് ഹെൽപ്പർ, മൾട്ടിടാസ്കിങ് സ്റ്റാഫ്, കാറ്ററിങ് സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് നിയമനം. പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിനു ശേഷം അഭിമുഖവും ഉണ്ടാകും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
https://navodaya.gov.in/nvs/en/Home1 സന്ദർശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...