പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

കെഎസ്ഇബിയിൽ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

Jul 18, 2024 at 12:00 pm

Follow us on

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3 ഒഴിവുകളാണുള്ളത്. കേരള പി എസ് സി നേരിട്ട് നടത്തുന്ന നിയമനം ആണ്. (കാറ്റഗറി നമ്പര്‍: 191/2024- 192/2024). 59100 രൂപയാണ് അടിസ്ഥാനശമ്പളം, ഇത് 1,17,400 വരെ ഉയരാം. 18 മുതൽ 36 വയസ് വരെയാണ് പ്രായപരിധി. ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന ഇൻ്റർമീഡിയറ്റ് പരീക്ഷയിൽ വിജയവും അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന ഇൻ്റർമീഡിയറ്റ് പരീക്ഷകളിൽ വിജയവും.അഥവാ,ബി.കോം പാസ്സാവണം, ഫസ്റ്റ് ക്ലാസും,കൂടാതെ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വകുപ്പിലെ സർക്കാർ സ്ഥാപനങ്ങളിൽ 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെൻ്റ് നടത്തുന്ന എസ്എഎസ് (കൊമേഴ്‌സ്യൽ) പരീക്ഷയിൽ ബിരുദവും വിജയവും എന്നിവയാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പി എസ് സി യുടെ വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം .ഓഗസ്റ്റ് 14 നു അകം അപേക്ഷ നൽകുക.വിശദ വിവരങ്ങൾക്ക് http://kseb.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News