മലപ്പുറം: പ്ലസ് ടു ഗണിത പരീക്ഷയിൽ ചോദ്യക്കടലാസ് മാറിനൽകി. ദേവധാർ ഗവ. ഹയർ സെക്കന്ററി സ്കൂളിലാണ് വിദ്യാർഥികളെ വലച്ച സംഭവം. പരീക്ഷ നടന്ന ഒരു ക്ലാസിലെ കുട്ടികൾക്കാണ് ചോദ്യക്കടലാസുകൾ മാറിനൽകിയത്. ആകെ 60 മാർക്കിന് ഉത്തരമെഴുതേണ്ട സ്‌കൂൾ ഗോയിങ് കുട്ടികൾക്കാണ് ഓൾഡ് സ്കീമിലെ 80 മാർക്കിന്റെ ചോദ്യക്കടലാസ് നൽകിയത്. ക്ലാസിൽ 20 ഒന്നാം വർഷക്കാരും 10 രണ്ടാം വർഷക്കാരുമാണുണ്ടായിരുന്നത്.
പരീക്ഷ അവസാനിക്കാറായപ്പോഴാണ് അബദ്ധം കുട്ടികൾക്കും ഇൻവിജിലേറ്റർക്കും മനസ്സിലായത്. ഇതിനകം ചില കുട്ടികൾ ഹാളിൽനിന്ന് പുറത്തിറങ്ങിയിരുന്നു. ഇവരെ വിളിച്ചുവരുത്തി ക്ലാസിലുണ്ടായിരുന്നവരോടൊപ്പം ഒരു മുറിയിലിരുത്തി 60 മാർക്കിന്റെ ചോദ്യക്കടലാസ് നൽകി വീണ്ടും പരീക്ഷ നടത്തുകയായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ചാണ് ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിച്ചത്.
പരീക്ഷ നടപടികൾ പൂർത്തിയാക്കി ഉത്തരക്കടലാസുകൾ വൈകീട്ട് തന്നെ ക്യാമ്പുകളിലേക്ക് അയച്ചു. പഴയ സ്കീമിൽ ഒരു കുട്ടിയാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. സ്കൂളിൽ പഠിക്കുന്ന വിഭാഗത്തിൽ 326 പേരുമാണ് മൊത്തം ഉണ്ടായിരുന്നത്.
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള...