പ്രധാന വാർത്തകൾ
KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണംബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ

ഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കും

Mar 3, 2024 at 7:30 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കന്ററി സ്ഥലം മാറ്റ വിഷയത്തിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ട്രിബ്യൂണലിനെ സമീപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. സർക്കാർ വാദം കേൾക്കാതെ ഹയർ സെക്കന്ററി സ്ഥലം മാറ്റം സ്റ്റേ ചെയ്ത നടപടി ശരിയായില്ലെന്നും അതിനാൽ സർക്കാർ 10 ദിവസത്തിനുള്ളിൽ ട്രിബ്യൂണലിനെ സമീപിക്കണമെന്നും, ഗവൺമെന്റ് വാദം കൂടി കേട്ട ശേഷം
ട്രിബ്രൂണൽ നടപടി സ്വീകരിക്കണമെന്നുമുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. സംഭവത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ; കോവിഡിന് ശേഷം 2020-21ലെ ഹയർ സെക്കന്ററി പൊതുസ്ഥലം മാറ്റം 2022 മെയിൽ നടന്നു. പ്രസ്തുത സ്ഥലം മാറ്റത്തിൽ കമ്പാഷണേറ്റ്, പ്രയോറിറ്റി സ്ഥലംമാറ്റ വിഭാഗം തങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് മാനദണ്ഡത്തിൽ കൃത്യത വരുത്തണം എന്ന് കാണിച്ച് ചില അധ്യാപകർ ട്രിബ്യൂണലിനെ സമീപിച്ചു. മാനദണ്ഡം പരിശോധിച്ച് പിശകുണ്ടെങ്കിൽ തിരുത്തി പുതിയ മാനദണ്ഡം ഉണ്ടാക്കാൻ ട്രിബ്യൂണൽ ഗവൺമെന്റിന് നിർദ്ദേശം നൽകി. കോടതി വ്യവഹാരങ്ങൾ നീണ്ടു പോയതുകൊണ്ട് രണ്ടുവർഷം ട്രാൻസ്ഫർ നടത്താൻ കഴിഞ്ഞില്ല. മാനദണ്ഡങ്ങൾ പരിശോധിച്ച് തയ്യാറാക്കിയപ്പോൾ അത് എക്‌സ്‌പെർട്ട് കമ്മിറ്റിയെ പരിശോധിക്കാൻ ഏൽപ്പിക്കാൻ നിർദ്ദേശിച്ചു. ഇത് അനുസരിച്ചുള്ള പരിശോധന നടന്നുവരികയാണ്.
ഇതിനിടയിൽ രണ്ടായിരത്തി പതിനഞ്ചിലെ സ്ഥലം മാറ്റ മാനദണ്ഡങ്ങൾ വച്ചുകൊണ്ട് സ്ഥലംമാറ്റം നടത്താൻ ട്രിബ്യൂണൽ നിർദ്ദേശിച്ചു. എന്നാൽ ഇത് പ്രായോഗികമല്ലാത്തത് കൊണ്ട് ഗവൺമെൻറ് ട്രിബ്യൂണലിനെ സമീപിക്കുകയും രണ്ടായിരത്തി പത്തൊമ്പതിലെ മാനദണ്ഡം അനുസരിച്ച് സ്ഥലംമാറ്റം നടത്താൻ ട്രിബ്യൂണൽ നിർദ്ദേശിക്കുകയും ചെയ്തു.
എന്നാൽ ഈ നിർദ്ദേശം ലഭിച്ചത് 2023 ആഗസ്റ്റ്
മാസത്തിലാണ്. വർഷാവസാനത്തിൽ സ്ഥലംമാറ്റം നടത്തിയാൽ വരുന്ന ബുദ്ധിമുട്ടുകൾ ഗവൺമെൻറ് ട്രിബ്യൂണലിനെ ധരിപ്പിച്ചിരുന്നു. എന്നാൽ ഇത് സ്വീകരിക്കാതെ ഒരു മാസത്തിനുള്ളിൽ സ്ഥലംമാറ്റം നടത്തണമെന്ന് ട്രിബ്യൂണൽ നിർദ്ദേശിക്കുകയായിരുന്നു.
കോടതി നിർദ്ദേശം അനുസരിച്ചുള്ള സൈറ്റ് അപ്‌ഡേഷനും സർവീസ് ഡീറ്റെയിൽസ് കൃത്യമാക്കിയും 2023 ഡിസംബർ മാസം ട്രിബ്യൂണൽ നിർദ്ദേശപ്രകാരമുള്ള സ്ഥലംമാറ്റം നടത്താനായി കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം ഈ ട്രാൻസ്ഫർ കെപ്റ്റ് ഇൻ അബയൻസിൽ വയ്ക്കാൻ നിർദ്ദേശിച്ചു. എന്നാൽ ബഹുമാനപ്പെട്ട ഹൈക്കോടതി സ്ഥലംമാറ്റം നടത്താൻ അനുവാദം നൽകി. ഹോം സ്റ്റേഷനെ സംബന്ധിച്ച നിലവിലുള്ള മാനദണ്ഡത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ച് ഒരു കൂട്ടം അധ്യാപകർ ട്രിബ്യൂണലിനെ
സമീപിച്ചു. ഇതാണ് സ്ഥലംമാറ്റം സ്റ്റേ ചെയ്യാൻ ഇടയാക്കിയത്. സ്റ്റേ ചെയ്യുന്നതിനു മുമ്പേ ഇതിനെ സംബന്ധിച്ച് ഗവൺമെന്റിന്റെ വാദം ട്രിബ്യൂണൽ കേട്ടിട്ടില്ല.
ഗവൺമെന്റ് ഹൈക്കോടതിയെ സമീപിച്ചു.

Follow us on

Related News