പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

പരീക്ഷ ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധം: മന്ത്രി വി.ശിവൻകുട്ടി

Feb 29, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കന്ററി പരീക്ഷ നാളെ മുതൽ ആരംഭിക്കാനിരിക്കെ ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന പേരിൽ പ്രമുഖ പത്രത്തിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി. ചോദ്യക്കടലാസിൻ്റെ അച്ചടി പൂർത്തിയായിട്ടുണ്ട്.
2021 ൽ 9 തവണയായാണ് വിതരണം നടത്തിയത്. പല വർഷങ്ങളിലും ഘട്ടംഘട്ടമായി വിതരണം നടത്തിയിട്ടുണ്ട്. 2022 പരീക്ഷ തന്നെ രണ്ട് ഘട്ടമായാണ് നടത്തിയത്. അപ്പോഴും ഒന്നിലധികം തവണ വിതരണം നടത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഹയർ സെക്കൻ്ററിയിൽ 1994 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യപേപ്പർ എത്തിക്കണമെന്ന് വ്യാജവാർത്ത നൽകിയിരിക്കുന്നു. എംബസി മുഖേന മുഴുവൻ ചോദ്യപേപ്പറുകളും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ ചെലവ് പൂർണമായും ഗൾഫ് സ്കൂളുകളാണ് വഹിക്കുന്നത്. മാധ്യമ വാർത്ത തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്.

പരീക്ഷ നടത്തിപ്പിനുള്ള തുക പി. ഡി അക്കൗണ്ടിൽ നിന്നും ചെലവഴിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. അത് പരീക്ഷ അവസാനിച്ച ശേഷം തിരിച്ചു നിക്ഷേപിക്കുന്നതാണ്. 2023 മാർച്ച്‌ പരീക്ഷയുടെ ചെലവ് സമയബന്ധിതമായി അപേക്ഷ സമർപ്പിച്ച എല്ലാ സ്കൂളുകൾക്കും തുക വിതരണം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ വ്യാജവാർത്ത നൽകുന്നതിന് പിന്നിൽ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ട്. ഈ ഗൂഢാലോചന ജനം തിരിച്ചറിയുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Follow us on

Related News