തിരുവനന്തപുരം:ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 28ന് നടക്കും. വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരിക്കും. ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ മുഖ്യപ്രഭാഷകനാകും.
ക്ഷേമനിധി ഓഫീസർ എ.നൗഷാദ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.എസ്.യൂസഫ്, വട്ടിയൂർക്കാവ് സനൽ കുമാർ, എസ്.ശ്രീകുമാർ, ചന്ദ്രബാബു, ഡോ.പുരുഷോത്തമ ഭാരതി എന്നിവർ പങ്കെടുക്കും.
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഏബ്രഹാം റെൻ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ഷെറിൻ കെ.ശശി നന്ദിയും പറയും. എസ്എസ്എൽസി / പത്താംതര പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർ സെക്കണ്ടറിതല പഠനത്തിനോ മറ്റ് റഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും റഗുലർ പ്രഫഷണൽ കോഴ്സുകൾ, ബിരുദ -ബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുമാണ് പഠന കാലയളവിലെ ഒരോ വർഷത്തിലും പഠന സഹായ സ്‌കോളർഷിപ്പ് നൽകുന്നത്.