പ്രധാന വാർത്തകൾ
എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി

ലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

Feb 27, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 28ന് നടക്കും. വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരിക്കും. ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ മുഖ്യപ്രഭാഷകനാകും.

ക്ഷേമനിധി ഓഫീസർ എ.നൗഷാദ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.എസ്.യൂസഫ്, വട്ടിയൂർക്കാവ് സനൽ കുമാർ, എസ്.ശ്രീകുമാർ, ചന്ദ്രബാബു, ഡോ.പുരുഷോത്തമ ഭാരതി എന്നിവർ പങ്കെടുക്കും.

സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഏബ്രഹാം റെൻ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ഷെറിൻ കെ.ശശി നന്ദിയും പറയും. എസ്എസ്എൽസി / പത്താംതര പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർ സെക്കണ്ടറിതല പഠനത്തിനോ മറ്റ് റഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും റഗുലർ പ്രഫഷണൽ കോഴ്സുകൾ, ബിരുദ -ബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുമാണ് പഠന കാലയളവിലെ ഒരോ വർഷത്തിലും പഠന സഹായ സ്‌കോളർഷിപ്പ് നൽകുന്നത്.

Follow us on

Related News