പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

Feb 27, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന് നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. 23,28,258 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പൾസ് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 23,471 ബൂത്തുകൾ പ്രവർത്തിക്കും. ഇതിനായി 46,942 വോളണ്ടിയർമാർക്കും 1564 സൂപ്പർവൈസർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്. മാർച്ച് 4, 5 തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ സന്ദർശനം നടത്തി അഞ്ച് വയസിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തുള്ളിമരുന്ന് നൽകി എന്നുറപ്പാക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ മാർച്ച് മൂന്നിന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകും. മാർച്ച് മൂന്നിന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുക. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.

Follow us on

Related News