തിരുവനന്തപുരം:ഹയർ സെക്കന്ററി പരീക്ഷ ചോദ്യ പേപ്പറുകൾ എസ്എസ്എൽസി മാതൃകയിൽ ട്രഷറിയിലോ ബാങ്ക് ലോക്കറിലോ സൂക്ഷിക്കണമെന്ന സ്കൂൾ ജീവനക്കാരുടെ ആവശ്യം ശക്തമാകുന്നു. പരീക്ഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ആവശ്യം ശക്തമാക്കുകയാണ് സ്കൂൾ ജീവനക്കാർ. എസ്എസ്എൽസി പരീക്ഷകളുടെ ചോദ്യപ്പേർ ട്രഷറിയിൽ സൂക്ഷിച്ച് രാവിലെ സ്കൂളുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതേ രീതി ഹയർ സെക്കന്ററി ചോദ്യപ്പേപ്പറും ട്രഷറിയിൽ സൂക്ഷിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.
നിലവിൽ ഹയർ സെക്കന്ററി സ്കൂളുകളിൽ, ഹൈസ്കൂളുകളിലെ അനധ്യാപക ജീവനക്കാരെ നിയോഗിച്ചാണ് ഹയർ സെക്കന്ററി ചോദ്യ പേപ്പറുകൾ സൂക്ഷിക്കുന്നത്. എസ്എസ്എൽസി ചോദ്യപേപ്പർ സുരക്ഷിതമായി ബാങ്ക് ലോക്കറിൽ ഇരിക്കുമ്പോൾ ഹയർ സെക്കന്ററി ചോദ്യപേപ്പർ ഒരു സുരക്ഷയും ഇല്ലാതെയാണ് സ്കൂൾ അലമാരിയിൽ സൂക്ഷിക്കുന്നത്. രാത്രിയിലും ചോദ്യപേപ്പർ സുരക്ഷാ ഡ്യൂട്ടി ഉള്ളതിനാൽ പരീക്ഷ സമയങ്ങളിൽ അനധ്യാപക ജീവനക്കാർക്ക് 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണെന്ന് പറയുന്നു. രാത്രിയിലെ സുരക്ഷാ ഡ്യൂട്ടിക്ക് ശേഷം അടുത്ത ദിവസം നടക്കുന്ന എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിയും ചെയ്യണ്ടി വരുന്നതോടെ അനധ്യാപക ജീവനക്കാർക്ക് ഇരട്ടി ജോലിഭാരമാണ് ഉണ്ടാകുന്നതെന്ന് അനധ്യാപക സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഹൈസ്കൂളുകളിൽ വനിതാ അനധ്യാപക ജീവനക്കാരാണെങ്കിൽ തൊട്ടടുത്ത യു.പി സ്കൂളിൽ നിന്നുള്ള ജീവനക്കാരെയാണ് രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് അനധ്യാപകരുടെ സംഘടനയായ കെ.എ.എസ്.എൻ, ടി.എസ്.എ, മന്ത്രി വി. ശിവൻകുട്ടി, വിദ്യാഭ്യാസ
പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി.ഇ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. അധ്യാപകർക്ക് ശക്തമായ സംഘടനയും രാഷ്ട്രീയ പിൻബലവും ഉള്ളതിനാൽ
അനധ്യാപക ജീവനക്കാരുടെ അവശ്യം സർക്കാർ ചെവിക്കൊള്ളുന്നില്ലെന്നും സംഘടനാ നേതാക്കൾ ആരോപിച്ചു.

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി...