തിരുവനന്തപുരം:പ്ലസ്ടു മാതൃകാപരീക്ഷ തുടങ്ങും മുൻപായി ചോദ്യപേപ്പർ വാട്സാപ്പിൽ പ്രചരിപിച്ചതായി പരാതി. പ്ലസ്ടു ഇംഗ്ലീഷ് മാതൃകാപരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നതായി പറയുന്നത്. ഇന്നലെ രാവിലെ നടന്ന പരീക്ഷയുടെ ചോദ്യ പേപ്പർ പരീക്ഷ തുടങ്ങുന്നതിനു മുൻപ് കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ വിവിധ സ്കൂളുകളിലെ കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ എത്തിയെന്നാണ് പരാതി. സ്കൂൾവിദ്യാർഥികൾ സംഭവം അധ്യാപകരെ അറിയിക്കുകയായിരുന്നു. അന്വേഷിച്ചപ്പോൾ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലും മറ്റ് കുട്ടികൾക്കുമെല്ലാം ഇത് കിട്ടിയതായി അധ്യാപകർക്ക് അറിയാൻ കഴിഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് അധ്യാപകരും വിദ്യാർത്ഥികളും ആവശ്യപ്പെട്ടു.
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം:സ്കോൾ കേരള മുഖാന്തിരം ഹയർസെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി...