തിരുവനന്തപുരം:തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ധ്യം നേടണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്റ്റാഴ്‌സ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവ. എച്ച്.എസ്.എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അവരുടെ അഭിരുചികൾക്കും കഴിവുകൾക്കും അനുസൃതമായി തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാനുള്ള അവരുടെ സാധ്യത വർധിപ്പിക്കും. എസ്.എസ്.കെ പദ്ധതി സ്റ്റാർസിന് കീഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിച്ച് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായവുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ കേന്ദ്രങ്ങൾ, യുവാക്കളെ പ്രസക്തമായ കഴിവുകളാൽ സജ്ജരാക്കാനും, തൊഴിലവസരവും ഭാവിയിലെ വിജയവും ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. യുവാക്കളെ അഭിരുചിക്കും ഭാവിയിൽ തൊഴിൽ ലഭ്യതയ്ക്കും അനുയോജ്യമായ കഴിവുകൾ കൊണ്ട് സജ്ജരാക്കുക, കേരളത്തിലെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുക, ഔപചാരിക വിദ്യാഭ്യാസം നിർത്തിയവർ ഉൾപ്പെടെ 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് നൈപുണ്യ വിദ്യാഭ്യാസം പ്രാപ്യമാക്കുക എന്നിവയാണ് ഇവയുടെ ലക്ഷ്യങ്ങൾ. ഉപജീവനത്തിനായി നൈപുണ്യ പരിശീലനം നൽകുന്നതിനും സംരംഭകത്വം വളർത്തുന്നതിനും ആദിവാസി മേഖലയിലെ കുട്ടികൾക്കും ഓപ്പൺ സ്‌കൂൾ വഴി പഠിക്കുന്നവർക്കും ഭിന്നശേഷിയുള്ള കുട്ടികൾക്കും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും പ്രത്യേക പരിഗണന നൽകുന്നതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ശരണ്യ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് സ്വാഗതമാശംസിച്ചു. സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, വാർഡ് കൗൺസിലർ വി.വിജയകുമാരി, എസ്.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ് ബി, സീമാറ്റ് ഡയറക്ടർ ഡോ. സുനിൽ വി.ടി, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി.പ്രമോദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...