പ്രധാന വാർത്തകൾ
ഹയർസെക്കന്ററി ചോദ്യ പേപ്പറുകളും ട്രഷറിയിൽ സൂക്ഷിക്കുക: ആവശ്യം ശക്തമാക്കി ജീവനക്കാർപ്ലസ്ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവത്സര എംബിഎ പ്രോഗ്രാംപാലക്കാട്‌ ജില്ലയിൽ 2 ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചുഎസ്എസ്എൽസി പരീക്ഷ എഴുതാൻ ഇനി വരയുള്ള പേപ്പർ: ഉത്തരക്കടലാസിൽ അടിമുടി മാറ്റംഅടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാംസാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ, എംഐഎസ് കോർഡിനേറ്റർ: തൊഴിൽ വാർത്തകൾഈ വർഷത്തെ മികച്ച കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26 ന്എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം28 കോളജുകളിൽ പൂർത്തിയായ റൂസ പദ്ധതികൾ നാടിന് സമർപ്പിച്ചുസിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപനം

സ്കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി തയാറാക്കുമെന്ന് മന്ത്രി ആർ.ബിന്ദു: പദ്ധതിക്ക് പേര് നിർദ്ദേശിക്കാം

Jan 31, 2024 at 7:00 pm

Follow us on

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പുതിയ പദ്ധതി ആരംഭിക്കുന്നതായി മന്ത്രി ആർ.ബിന്ദു. പദ്ധതിയ്ക്ക് ഉചിതമായ പേരുകൾ നിർദ്ദേശിക്കാനും ജനങ്ങളോട് മന്ത്രി അഭ്യർത്ഥിച്ചു. സാങ്കേതിക വൈജ്ഞാനിക മേഖലയിലേക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതാവണം പേര്. പേര് ഇംഗ്ലീഷിലോ മലയാളത്തിലോ നിർദ്ദേശിക്കാം. സാങ്കേതികമായ നൂതനാശയങ്ങളെ പ്രായോഗികതയിലേക്ക് മാറ്റുന്നതിനെ സൂചിപ്പിക്കുന്നതാവണം. വൈജ്ഞാനിക സമ്പദ്‌ഘടന പടുത്തുയർത്തുന്നതിന് സ്കൂൾ വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന ധാരണയോടെയാവണം നിർദ്ദേശം. നാമനിർദ്ദേശങ്ങൾ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചു മണിയ്ക്കു മുമ്പ് yicteched@gmail.com എന്ന മെയിൽ വിലാസത്തിൽ നൽകണം. വൈകി ലഭിക്കുന്നവ പരിഗണിക്കാനാവില്ല. പേര് തിരഞ്ഞെടുക്കുന്നതിൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. വിജയികളെ മെയിലിലോ ഫോൺ വഴിയോ വിവരം അറിയിക്കും – മന്ത്രി പറഞ്ഞു.
പോളിടെക്നിക്കുകളും ടെക്നിക്കൽ ഹൈസ്കൂളുകളും മുന്നോട്ടുവയ്ക്കുന്ന പുതിയ സാധ്യതകൾ സമൂഹത്തെ ബോധ്യപ്പെടുത്താനും നല്ല അക്കാദമിക് നിലവാരവും അഭിരുചിയുമുള്ള വിദ്യാർത്ഥികളെ ക്യാമ്പസുകളിലേക്ക് ആകർഷിക്കാനുമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിനായി സ്കൂൾ വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടെത്താൻ സഹായിക്കുന്ന സൈക്കോമെട്രിക് ടെസ്റ്റ് സംസ്ഥാനതലത്തിൽ ഓൺലൈനായി നടത്തും.
ഇങ്ങനെ സാങ്കേതികവിദ്യയിൽ അഭിരുചി തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് പോളിടെക്നിക്കുകളിലും ടെക്നിക്കൽ ഹൈസ്കൂളുകളിലും രൂപീകരിക്കപ്പെടുന്ന ഇന്നൊവേഷൻ ക്ലബ്ബുകൾ ആവശ്യമായ സാങ്കേതിക സഹായവും വർക് ഷോപ്പുകളും നൽകും. സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിൽ രൂപീകരിക്കുന്ന യംഗ് ഇന്നൊവേഷൻ ക്ലബ്ബിലൂടെയാവും പദ്ധതി നടപ്പിലാക്കുക – മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

Follow us on

Related News