തിരുവനന്തപുരം:സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറി തസ്‌തികയിലെ പി.എസ്.സി നിയമനത്തിനുള്ള അപേക്ഷ സമയം 31ന് അവസാനിക്കും. ജനുവരി 31ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
നിയമനം ലഭിക്കുന്നവർക്ക് 51,400 രൂപ മുതൽ 1,10,300 രൂപ വരെ ശമ്പളം ലഭിക്കും. പി.എസ്.യുടെ ഔദ്യോഗിക വെബ്സൈറ്റ് https://www.keralapsc.gov.in വഴി അപേക്ഷ നൽകണം. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ സെക്രട്ടറി ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻ നിയമനമാണ്. 18 മുതൽ 36 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ 02-01-1987 നും 01- 01-2005നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുണ്ട്. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി click here.file:///C:/Users/user/Downloads/psc%20pancha

30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണം
തിരുവനന്തപുരം: എട്ടാം ക്ലാസിൽ നടപ്പാക്കിയ 30 ശതമാനം മിനിമം മാർക്ക് സമ്പ്രദായം...