പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​ർ: അപേക്ഷ 17മുതൽ

Jan 14, 2024 at 9:00 am

Follow us on

തിരുവനന്തപുരം:ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​ർ നിയമനത്തിനുള്ള അപേക്ഷ സമർപ്പണം ജനുവരി 17മുതൽ ആരംഭിക്കും. 17മു​ത​ൽ ഫെ​ബ്രു​വ​രി 6വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സമർപ്പിക്കാം.
അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും അപേക്ഷിക്കാം. ക​മ്മി​ഷ​ൻ​ഡ് ഓ​ഫീ​സ​ർ/​പൈ​ല​റ്റ്/​നാ​വി​ഗേ​റ്റ​ർ/​എ​യ​ർ​മെ​ൻ ത​സ്തി​ക​ക​ൾക്ക് പുറമെയുള്ള നിയമനമാണ്. 50ശതമാനം മാ​ർ​ക്കോ​ടെ മാ​ത്സ്, ഫി​സി​ക്സ്, ഇം​ഗ്ലീ​ഷ് പ​ഠി​ച്ച് പ്ല​സ് ടു ​വിജയിച്ചവർക്കോ ത​ത്തു​ല്യ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. ഇം​ഗ്ലീ​ഷി​ന് 50ശതമാനം മാ​ർ​ക്ക് ഉണ്ടായിരിക്കണം. അ​ല്ലെ​ങ്കി​ൽ 50ശതമാനം മാ​ർ​ക്കോ​ടെ 3 വ​ർ​ഷ എ​ൻ​ജി​നി​യ​റിങ് ഡി​പ്ലോ​മ (മെ​ക്കാ​നി​ക്ക​ൽ/ ഇ​ല‌​ക‌്ട്രി​ക്ക​ൽ/​ഇ​ല‌​ക‌്ട്രോ​ണി​ക്സ്/​ഓ​ട്ടോ​മൊ​ബൈ​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ടെ​ക്നോ​ള​ജി/​ഐ​ടി) വിജയിക്കണം. ഇം​ഗ്ലി​ഷി​ന് 50ശതമാനം മാ​ർ​ക്ക് വേ​ണം. ഡി​പ്ലോ​മ ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മ​ല്ലെ​ങ്കി​ൽ പ്ല​സ് ടു/​പ​ത്താം ക്ലാ​സി​ൽ ഇം​ഗ്ലീ​ഷി​ന് 50ശതമാനം മാ​ർ​ക്ക് വേ​ണം. അതല്ലെങ്കിൽ 50ശതമാനം മാ​ർ​ക്കോ​ടെ 2 വ​ർ​ഷ വൊ​ക്കേ​ഷ​ണ​ൽ കോ​ഴ്സ് ജ​യം (ഫി​സി​ക്സ്, മാ​ത്‌​സ് പ​ഠി​ച്ച്). (ഇം​ഗ്ലി​ഷി​ന് 50ശതമാനം മാ​ർ​ക്ക് വേ​ണം. വൊ​ക്കേ​ഷ​ണ​ൽ കോ​ഴ്സി​ന് ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മ​ല്ലെ​ങ്കി​ൽ പ്ല​സ് ടു/​പ​ത്താം ക്ലാ​സി​ൽ ഇം​ഗ്ലീ​ഷി​ന് 50ശതമാനം മാ​ർ​ക്ക് വേ​ണം. സ​യ​ൻ​സ് ഇ​ത​ര വി​ഷ​യ​ങ്ങ​ളിൽ 50ശതമാനം മാ​ർ​ക്കോ​ടെ പ്ല​സ് ടു ​ജ​യം/​ത​ത്തു​ല്യം. (ഇം​ഗ്ലീ​ഷി​ന് 50ശതമാനം മാ​ർ​ക്ക് വേ​ണം). അ​ല്ലെ​ങ്കി​ൽ 50ശതമാനം മാ​ർ​ക്കോ​ടെ 2 വ​ർ​ഷ വൊ​ക്കേ​ഷ​ണ​ൽ കോ​ഴ്സ് ജ​യം. (ഇം​ഗ്ലീ​ഷി​ന് 50ശതമാനം മാ​ർ​ക്ക് വേ​ണം). വൊ​ക്കേ​ഷ​ണ​ൽ കോ​ഴ്സി​ന് ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മ​ല്ലെ​ങ്കി​ൽ പ്ല​സ് ടു/​പ​ത്താം ക്ലാ​സി​ൽ ഇം​ഗ്ലീ​ഷി​ന് 50ശതമാനം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. സ​യ​ൻ​സ് പ​ഠി​ച്ച​വ​ർ​ക്കു സ​യ​ൻ​സ് ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും അവസരം ഉണ്ട്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ക്കുമ്പോൾ ഇ​വ​ർ​ക്കു സ​യ​ൻ​സ്, സ​യ​ൻ​സ് ഇ​ത​ര വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​യി​ൽ ഒ​റ്റ സി​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഓപ്ഷ​ൻ ല​ഭി​ക്കും.

എ​ൻ​റോ​ൾ ചെ​യ്യു​മ്പോ​ൾ ഉയർന്ന പ്രാ​യ​പ​രി 21 വയസാണ്. 250 രൂപ ഓ​ണ്‍​ലൈ​ൻ ഫീസ് അടച്ചു അപേക്ഷിക്കാം. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ ടെ​സ്റ്റ്, അ​ഡാ​പ്റ്റ​ബി​ലി​റ്റി ടെ​സ്റ്റ്, ശാ​രീ​രി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന, വൈദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ നടത്തും. മാ​ർ​ച്ച് 17 മു​ത​ലാ​ണ് ഓ​ണ്‍​ലൈ​ൻ ടെ​സ്റ്റ് ആരംഭിക്കുക. പു​രു​ഷ​ൻമാർ 7 മി​നി​റ്റി​ൽ 1.6 കി​ലോ​മീ​റ്റ​ർ ഓ​ടി കായിക ക്ഷമത തെളിയിക്കണം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ 10 പു​ഷ​പ്, 10 സി​റ്റ​പ്, 20 സ്ക്വാ​ട്സ് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്ക​ണം. വനിതകൾ 8 ​മി​നി​റ്റി​ൽ 1.6 കി​ലോ​മീ​റ്റ​ർ ഓടണം. നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ 10 സി​റ്റ​പ്, 15 സ്ക്വാ​ട്സ് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്ക​ണം.

പു​രു​ഷ​ന്മാ​ർ​ക്ക് കു​റ​ഞ്ഞ​ത് 152.5 സെ​മീ ഉയരവും സ്ത്രീ​ക​ൾ​ക്ക് 152 സെ.​മീ ഉയരവും വേണം. പു​രു​ഷ​ന്മാ​ർ​ക്കു നെ​ഞ്ച​ള​വ് കു​റ​ഞ്ഞ​ത് അ​ഞ്ചു സെ.​മീ. വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യ​ണം. ഉ​യ​ര​ത്തി​നും പ്രാ​യ​ത്തി​നും ആ​നു​പാ​തി​കമായ തൂക്കം വേണം. ഓ​രോ ക​ണ്ണി​നും 6/12, (ക​ണ്ണ​ട​യോ​ടെ 6/6 ) കാഴ്ച ശക്തി വേണം. കൂടുതൽ വിവരങ്ങൾക്ക് https://agnipathvayu.cdac.in സന്ദർശിക്കുക.

Follow us on

Related News