പ്രധാന വാർത്തകൾ
സ്കൂളുകളുടെ ശ്രദ്ധയ്ക്ക്: മെയ് മുതൽ സ്കൂൾ വാഹനങ്ങളിൽ ക്യാമറ വേണംമലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ26 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടിപ്ലസ്ടു മലയാളം പാളി: തെറ്റില്ലാത്ത ചോദ്യക്കടലാസ് കുട്ടികളുടെ അവകാശംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) പരീക്ഷാഫലം: 20.07 ശതമാനം വിജയംഅധ്യാപക നിയമനം: സർക്കാർ ഉത്തരവ് വിവേചനപരമെന്ന് എഎച്ച്എസ്ടിഎമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾഒൻപതാം ക്ലാസ് വിദ്യാർഥിക​ൾ​ക്ക് സുവർണ്ണാവസരം: ISRO പരിശീലന രജിസ്‌ട്രേഷൻ 23വരെ മാത്രംബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളുമായി ഗൂഗിൾയുഎസ്എസ് പരീക്ഷ താൽകാലിക ഉത്തര സൂചിക: പരാതികൾ മാർച്ച്‌ 22നകം നൽകാം

സംസ്ഥാന സ്കൂൾ കലോൽസവം: തത്സമയ സംപ്രേക്ഷണവും പോയിന്റ് നിലയുമായി കൈറ്റ്

Jan 1, 2024 at 2:30 pm

Follow us on

തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കാനൊരുങ്ങി കൈറ്റ്. തത്സമയ മത്സരഫലങ്ങളും 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങളും അവ തീരുന്ന സമയം ഉൾപ്പെടെ മുഴുവൻ വിവരങ്ങളും അറിയാൻ ‘ഉത്സവം’ ആപ്പ് തയാറായി. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘KITE Ulsavam’ ആപ് ഡൗൺലോഡ് ചെയ്യാം. http://ulsavam.kite.kerala.gov.in വഴി രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിങ് ഉൾപ്പെടെ എല്ലാം ഓൺലൈൻ വഴി ഡിജിറ്റൽ രൂപത്തിലാക്കിയിട്ടുണ്ട്. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുള്ള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ, യഥാസമയം മത്സരം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കൽ, ലോവർ- ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവ പോർട്ടൽ വഴിയായിരിക്കും. സർട്ടിഫിക്കറ്റുകളുടെ അധികാരികത ക്യൂ.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡി.ജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. കലോൽസവത്തിലെ വിവിധ രചനാ മത്സരങ്ങൾ (കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്കൂൾ വിക്കിയിൽ http://schoolwiki.in അപലോഡ് ചെയ്യും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെ മത്സര ഇനങ്ങളും സ്കൂൾ വിക്കിയിൽ ലഭിക്കും. മത്സര ഫലങ്ങൾക്കൊപ്പം വിവിധ വേദികളിൽ നടക്കുന്ന ഇനങ്ങൾ കൈറ്റ് വിക്ടേഴ്സിൽ തത്സമയം നൽകും. http://victers.kite.gov.in വഴിയും KITE VICTERS മൊബൈൽ ആപ് വഴിയും കാണാം. രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിലും പ്രത്യേകം ലൈവുണ്ട്.

Follow us on

Related News