പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

സ്‌കൂൾ കലോത്സവ ഫോട്ടോ എക്‌സിബിഷനിൽ അവസരം: ഒന്നാം സമ്മാനം 10,000 രൂപ

Dec 26, 2023 at 1:30 pm

Follow us on

തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് ഫോട്ടോ എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. എക്‌സിബിഷനിൽ പ്രദർശിപ്പിക്കാൻ പത്രഫോട്ടോഗ്രാഫർമാരിൽ നിന്ന് ഫോട്ടോകൾ ക്ഷണിച്ചു. മികച്ച ചിതത്തിന് യഥാക്രമം 10,000/-, 7,000/- 5,000/- രൂപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും. മുൻകാല സ്‌കൂൾ കലോത്സവങ്ങളിലെ ചരിത്രനിമിഷങ്ങളും കൗതുക കാഴ്ചകളുമാണ് അയക്കേണ്ടത്. മത്സരത്തിനുള്ള ഫോട്ടോകൾ ലഭിക്കേണ്ട അവസാന തീയതി. ഡിസംബർ 28. ചിത്രങ്ങൾ അയക്കേണ്ട ഇമെയിൽ വിലാസം: kmaphotostvpm@gmail.com. കൂടുതൽ വിവരങ്ങൾക്ക് 9447225524

Follow us on

Related News