തിരുവനന്തപുരം:നാഷണൽ ആയുഷ് മിഷന്റെ വിവിധ പ്രോജക്ടുകളിൽ മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ എന്നീ തസ്തികളിൽ നിയമനം നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി 5ന്, യോഗ ഡെമോൻസ്ട്രേറ്റർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി 9ന്, സാനിറ്റേഷൻ വർക്കർ ഇന്റർവ്യൂ ജനുവരി 16നും രാവിലെ 11 മണിക്ക് നടക്കും. അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ്-മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 29 മുമ്പ് നൽകണം. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾ http://nam.kerala.gov.inൽ ലഭ്യമാണ്.
അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ഇൻസ്ട്രക്ടർ കോഴ്സ്
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ...