പ്രധാന വാർത്തകൾ
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്ത മാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 50,000 രൂപയുടെ സ്കോളർഷിപ്പ്

Dec 20, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2023-24 സാമ്പത്തിക വർഷം ഉപരിപഠനം (PG / Phd) നടത്തുന്നവർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. അനുവദിക്കുന്ന കോഴ്സുകൾ സംബന്ധിച്ച വിവരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി / ബി.ഇ / ബി.ടെക് / Pre-qualifying exam) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളെയും സ്കോളർഷിപ്പിന് പരിഗണിക്കും. വിദ്യാർഥികളെ തെരെഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും.

തെരെഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥിക്ക് കോഴ്സ് കാലാവധിക്കുള്ളിൽ പരമാവധി 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ഒറ്റ തവണ ലഭിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത്. മാനദണ്ഡങ്ങൾക്കനുസൃതമായി 2023-24 സാമ്പത്തിക വർഷം 40 ന്യൂനപക്ഷ വിദ്യാർഥികളെയാണ് ജനസംഖ്യാനുപാതികമായി തെരെഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 05. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂർണമായ അപേക്ഷ ലഭ്യമാക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം http://minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 2300524, 0471 2302090.

Follow us on

Related News

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

തിരുവനന്തപുരം:ഒന്നാംപാദ വാർഷിക പരീക്ഷയിൽ യുപി തലത്തിലെ മലയാളം ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും...