തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കാറ്റഗറി നമ്പർ 535/2023 തസ്തികളിലേക്ക് http://keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി അപേക്ഷിക്കണം. ജനുവരി 17വരെ അപേക്ഷ നൽകാം. ജില്ല അസ്ഥാനത്തിലാണ് നിയമനം. 23,000 രൂപ മുതൽ 50,200 രൂപ വരെയാണ് ശമ്പളം. ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഉയർന്ന യോഗ്യത (ബിരുദം) ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല. 18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് മെ ഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് നിർബന്ധമാണ്. വിശദവിവരങ്ങ ളടങ്ങിയ വിജ്ഞാപനം ഡിസംബർ 15ലെ ഗസറ്റിലും പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.

വായനയ്ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽ
തിരുവനന്തപുരം:ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ വായനയ്ക്ക് 10 മാർക്ക് ഗ്രേസ്...