തിരുവനന്തപുരം:യു.പി.എസ്.സി 2023ൽ നടത്തിയ സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സൗജന്യ ‘അഭിമുഖ പരിശീലനം’ സംഘടിപ്പിക്കുന്നു. പ്രകാരം പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ ‘അഭിമുഖ പരിശീലനം’, ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ന്യൂഡൽഹി കേരള ഹൗസിൽ സൗജന്യ താമസ-ഭക്ഷണ സൗകര്യവും ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ എയർ/ട്രെയിൻ ടിക്കറ്റ് ചാർജ് എന്നിവയും അനുവദിക്കും. അഭിമുഖ പരിശീലനത്തിനായി https://kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കേരള ഹൗസിൽ താമസത്തിനായി KSCSA-യിൽ നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8281098863, 8281098862.

ഹയർ സെക്കന്ററി പരീക്ഷകളുടെ സമയത്തിൽ നേരിയമാറ്റം: സമയമാറ്റം വെള്ളിയാഴ്ച്ചകളിൽ
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഹയർ സെക്കന്ററി പരീക്ഷകളിൽ നേരിയ സമയ...